Posts

Latetst

ശാരീരിക ഘടന;ഉത്തരം മുട്ടുന്ന യുക്തിവാദവും,ദൈവികതയുടെ സാന്നിധ്യവും.

Image
                                                               പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ മുഴുവന്‍ ഇലാഹീ സ്മരണകളുടെ നിറസംഗീതധാരയാണ്.അതിധ്രുവം വളരുന്ന ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങള്‍ നമ്മുടെ മനോമണ്ഡലത്തെ ദീപ്തമായ ഇലാഹീ ചൈതന്യത്തിലേക്ക് വഴിനടത്തേണ്ടതുണ്ട്. പ്രകൃതിയെ അതിസൂക്ഷ്മമായ നിരീക്ഷണത്തിന് വിധേയമാക്കിയാല്‍ അതിന്റെ ഓരോ കണികകളിലും അല്ലാഹുവിലേക്ക് തുറന്നു കിടക്കുന്ന വാതായനങ്ങള്‍ നമുക്ക് കാണാനാകും. മനുഷ്യ ശരീരം അത്ഭുതങ്ങളുടെ കലവറയാണ്.ഉത്തരാധുനിക യുഗത്തിലും വൈദ്യ ശാസ്ത്രത്തിന് പോലും പിടികിട്ടാത്ത നിരവധി നിഗൂഢതകളുടെ സംഗമഭൂമികയാണ് മനുഷ്യ ശരീരത്തിന്റെ ഓരോ ഭാഗങ്ങളും. കോടിക്കണക്കിന് സെല്ലുകള്‍ കൂട്ടിപ്പിണച്ച് അതിസൂക്ഷ്മതയോടെയും കൃത്യതയോടെയും സംവിധാനിക്കപ്പെട്ട മനുഷ്യ ശരീരത്തിന്റെ ഘടനയെ പഠനത്തിന് വിധേയാമാക്കുമ്പോള്‍ പ്രപഞ്ച നാഥന്റെ അപേരിമയമായ മഹത്വവും അതുല്യമായ കഴിവും നമുക്ക് ബോധ്യപ്പെടുന്നതാണ്. വിശാലമായ ശരീര രഹസ്യങ്ങളിലേക്കിറങ്...

ശാസ്ത്ര സത്യങ്ങളെ മറികടന്ന ഖുര്‍ആനിക പ്രഖ്യാപനങ്ങള്‍

Image
      ഖുര്‍ആനാണ് ഇസ്‌ലാമിക വിശ്വാസത്തിന്റെ അടിസ്ഥാനം. മാനവരാശിക്ക് വ്യക്തമായ വഴികാട്ടിയായാണ് ഖുര്‍ആന്‍ ഇറക്കപ്പെട്ടത്. അതുകൊണ്ടു തന്നെ ഖൂര്‍ആനിലെ വിജ്ഞാന വിസ്മയങ്ങള്‍ അന്വേഷണ ത്വരയോടെ ആര്‍ജിച്ചെടുക്കേണ്ടത് ഓരോ വിശ്വാസിക്കും അനിവാര്യമാണ്. ഖുര്‍ആന്‍ ഇതിന് വളരെയധികം പ്രോത്സാഹനവും പ്രാധാന്യവും നല്‍കുന്നുണ്ട്. മര്‍ത്യകുലത്തെ വിജ്ഞാനമാര്‍ജിക്കാനും പ്രകൃതിയെ പഠിക്കാനും ആകാശഭൂമികളുടെ സൃഷ്ടിപ്പിന്റെ അത്ഭുതങ്ങളെ കുറിച്ച് വിചിന്തനം നടത്താനും ഖുര്‍ആന്‍ പലസ്ഥലങ്ങളിലായി ഉണര്‍ത്തുന്നുണ്ട്.             അല്ലാഹു പറയുന്നു: ' ആകാശഭൂമിയുടെ സൃഷ്ടിപ്പിലും രാപ്പകല്‍ മാറിമറിയുന്നതിലും ബുദ്ധിമാന്മാര്‍ക്ക് ദൃഷ്ടാന്തമുണ്ട് '( ആലുഇംറാന്‍: 190). മറ്റൊരു ആയത്ത് കാണുക: ' ആകാശവും ഭൂമിയും അതിനിടയിലുള്ളതും യാഥാര്‍ത്ഥ്യമായിട്ടല്ലാതെ അല്ലാഹു സൃഷ്ടിച്ചിട്ടില്ലെന്ന് അവര്‍ സ്വയം ചിന്തിക്കുന്നില്ലേ '( റൂം: 8).             ഇത്തരത്തില്‍ അല്ലാഹു ' നിങ്ങള്‍   ഗ്രഹിക്കുന്നില്ലേ , ചിന്തിക്കുന്നില...

സ്വര്‍ഗവാതിലിലെ ആത്മ സൗന്ദര്യം

Image
        ജീവിത മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച് ജീവിക്കലാണ് മനുഷ്യന്റെ ഭൂമിയിലെ ഇഥം പ്രഥമമായ ഉത്തരവാദിത്വം. ഇവരുടെ ഹൃദയത്തിനു തെളിച്ചവും വെളിച്ചവും ഉണ്ടാകും. ബാഹ്യ സൗന്ദര്യത്തിന്റെ നിറച്ചാര്‍ത്തുകള്‍ക്കപ്പുറം മനുഷ്യനെ മനുഷ്യനാക്കുന്നത് അവന്റെ ഈ ഹൃദയ സൗന്ദര്യമാണ്. സ്ഫടിക സമാനമായ ഹൃദയാന്തരങ്ങള്‍ സൃഷ്ടിച്ചെടുക്കാനാണ് മനുഷ്യന്‍ പ്രവര്‍ത്തിക്കേണ്ടത്. അവന്റെ പ്രവര്‍ത്തനങ്ങളിലും ചിന്തകളിലുമെല്ലാം ഹൃദയവിശുദ്ധി നിറഞ്ഞു നില്‍ക്കേണ്ടതുണ്ട്. ഹൃദയവിശുദ്ധികൂടാതെയുള്ള വാക്കുകളും പ്രവൃത്തികളും കേവലം പ്രതിഫല രഹിതമായ പ്രകടനങ്ങള്‍  മാത്രമായിരിക്കും. ഹൃദയ സംസ്‌കരണം വിശ്വാസി ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്. ഹൃദയ വിശുദ്ധിയെ മാറോട് ചേര്‍ത്ത് ജീവിത യാത്രയെ ധന്യമാക്കിയവര്‍ക്ക് മാത്രമേ അന്തിമ വിജയം കരഗതമാക്കാന്‍ സാധിക്കുകയുള്ളൂ. അള്ളാഹു പറയുന്നു : ' നിശ്ചയം ആത്മാവിനെ വിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചിരിക്കുന്നു. അതിനെ കളങ്കപ്പെടുത്തിയവനാകട്ടെ തീര്‍ച്ചയായും പരാജയമടയുകയും ചെയ്തിരിക്കുന്നു. '(91:9,10). ഹൃദയവിശുദ്ധിയുടെ പ്രതിഫലം അന്തിമ വിജയമാണെന്നതില്‍ സംശയമില്ല. അത് അള്ളാഹുവിന്റെ വാഗ്...

ആത്മസംസ്‌കരണം തിരിച്ചറിവിന്റെ പ്രതീകമാണ്

Image
                  ഇഷ്ട ദാസന്മാരോടുള്ള അല്ലാഹുവിന്റെ സ്‌നേഹ പ്രകടനം ചിലപ്പോള്‍ പരീക്ഷണം മുഖേനെയായിരിക്കും. ഏക ദൈവ വിശ്വാസത്തെ ജനസമക്ഷം സംസ്ഥാപിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ പ്രവാചകന്മാരും ഈ സ്‌നേഹ പ്രകടനത്തിന് പാത്രീഭൂതരായവരാണ്. ആദിമ മനുഷ്യനായ ആദം നബി(അ)മുതല്‍ അന്തിമ പ്രവാചകനായ മുഹമ്മദ് നബി(സ്വ)വരെ നീളുന്ന ഈ ശൃംഘല മറ്റു മനുഷ്യരില്‍ നിന്ന് വ്യതിരിക്തമാവാനുള്ള കാരണവും ഇതുതന്നെയാണ്. പ്രവാചകന്മാരും പണ്ഡിത സൂരികളായ പ്രപിതാക്കളും അല്ലാഹുവിന്റെ ഇഷ്ട ദാസന്മാരാണ്. അതുകൊണ്ടാണ് അല്ലാഹു അവരെ പരീക്ഷിച്ചതും ആ പരീക്ഷണങ്ങളെ അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ് എന്ന ബോധത്തോടെ അവര്‍ നേരിട്ടതും.           എന്നാല്‍ , കിരാത പ്രവര്‍ത്തങ്ങള്‍ക്കൊണ്ടും ദുഷ്‌ചെയ്തികള്‍ കൊണ്ടും പ്രപഞ്ചനാഥന്റെ പരീക്ഷണത്തിനും കോപത്തിനും വിേധയമായവരും നിരവധിയാണ്. ബനൂ ഈസ്‌റാഈലും ആദ് സമൂദ്  ഗോത്രങ്ങളും ഇതിനുള്ള ചില ഉദാഹരണങ്ങള്‍ മാത്രമാണ്.                  എന്നിരുന്നാലും , ബഹുമുഖ സമസ്യകളില്‍പ്പെട്ട് ഉലയുന്ന ആധുന...

മനഃസമാധാനം വേണോ..?

Image
      മനുഷ്യന്‍ സമാധാന പ്രിയനാണ്. ഏവരുടെയും ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യവും അതുതന്നെയാണ്. സമാധാനലബ്ധിക്കായി മനുഷ്യന്‍ പല വഴികളും ആരായുകയും പുല്‍കുകയും ചെയ്യുന്നു. ചിലര്‍ സമാധാനം തേടുന്നത് പണച്ചാക്കുകള്‍ക്കിടയില്‍ നിന്നാണ്. ചിലര്‍ക്ക് പ്രൊഫഷനാണ്. ചിലര്‍ക്ക് കുമിഞ്ഞുകൂടിയ പദവികളുടെ കൂമ്പാരവും.മറ്റു ചിലര്‍ ഇശാ മഗ്‌രിബ് സമയത്ത് തുറന്നുവെച്ച സീരിയലുകളില്‍ നിന്നുമാണ് സമാധാനം ആര്‍ജിക്കുന്നത്. പദവികളും പണച്ചാക്കുകളും പ്രൊഫഷനും വഴി സമാധാനം ആര്‍ജിച്ചെടുക്കുമ്പോള്‍ മനഃശാന്തി പടിയിറങ്ങുന്നത് മനുഷ്യന്‍ കാണാതെ പോവുകയാണ്.  മനസമാധാനവും ശാന്തിയും സംതൃപ്തിയുമെല്ലാം നഷ്ട്‌പ്പെട്ട് മനുഷ്യന്‍ ഉത്തരാധുനികതയുടെ പ്രസരിപ്പില്‍ അന്ധനായിരിക്കുന്നു. വൈയക്തിക, സാമൂഹിക, കുടുംബപരമായ ജീവിതത്തിന്റെ സമാധനത്തിനും മനഃശാന്തിക്കും വേണ്ടി അലയുകയാണ്. സമ്പന്നര്‍ പോലും സമാധാനമില്ലാതെ ഉഴലുന്നു. കാരണം സമാധാനം പണം കൊടുത്തു വാങ്ങാന്‍ സാധിക്കില്ലെന്ന വാസ്തവം മനുഷ്യന്‍ മറന്നിരിക്കുന്നു. പണ്ട് ഇശാ മഗ്‌രിബ് സമയങ്ങളില്‍ ഉയര്‍ന്നു കേട്ടിരുന്ന ഖുര്‍ആന്‍ പാരായണവും ഹദ്ദാദും മൗലൂദുകളുടെയും സ്ഥാനത്ത് സീരിയലു...

അല്ലാഹുവിലേക്ക് തുറക്കേണ്ട കണ്ണുകള്‍

Image
            പ്രപഞ്ചം നിഗൂഢതകളുടെ കലവറയാണ്.ശാസ്ത്ര-സാങ്കേതിക മേഖലകളില്‍ ഒരുപാട് കുതിപ്പുകള്‍ നടന്നു കൊണ്ടിരിക്കുന്ന ഈ നവയുഗത്തിലും പൂര്‍ണ്ണമായി തുറക്കപ്പെടാത്ത ഒരു അത്ഭുതച്ചെപ്പായി അത് നിലകൊള്ളുന്നു.ആത്മാവിന്റെ പൊരുളെന്തെന്ന ചോദ്യവും ബര്‍മുഡ ട്രയാങ്കിളുമെല്ലാം ആധുനിക ശാസ്ത്രത്തെ കുഴക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി.അനുദിനം ലോകം വികസിക്കുന്നു എന്നതത്രെ ശാസ്ത്ര കണ്ടുപിടിത്തം.ജീവസന്ധാരണത്തിലേര്‍പ്പെട്ട പക്ഷി മൃഗാദികള്‍ക്കു അവ ലഭിക്കുന്നത് വളരെ വിചിത്രമായ  വഴികളിലൂടെയാണ്. മനുഷ്യസൃഷ്ടിപ്പിന്റെ മനോഹാരിതയും അവന്റെ രൂപപ്പെടുത്തലുകളുമെല്ലാം കൗതുകമുളവാക്കുന്ന ചിത്രങ്ങളാണ്. ഇങ്ങനെ പ്രപഞ്ചം വീക്ഷിക്കുന്ന അത്ഭുതങ്ങള്‍ക്ക് പിറകില്‍ ഒരജ്ഞാത ശക്തിയുണ്ടെന്ന് ശാസ്ത്രം സമ്മതിക്കുന്നുണ്ട്.അപരിമേയമായ ആ ശക്തിയുടെ നാമമത്രെ അല്ലാഹു!!!                അനന്തമായ പ്രപഞ്ചത്തില്‍ ജീവന്റെ തുടിപ്പുകള്‍ നിലനില്‍ക്കുന്ന ഏകഗേഹമാണല്ലോ ഭൂമി.ഈ ഭൂമിയെ അല്ലാഹു സംവിധാനിച്ചത് മനുഷ്യന്റെ ആവശ്യങ്ങള്‍ പരിഗണിച്ചാണ്...