ശാരീരിക ഘടന;ഉത്തരം മുട്ടുന്ന യുക്തിവാദവും,ദൈവികതയുടെ സാന്നിധ്യവും.

           Image result for ‫خلق الانسان من علقة‬‎
                                                  
പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ മുഴുവന്‍ ഇലാഹീ സ്മരണകളുടെ നിറസംഗീതധാരയാണ്.അതിധ്രുവം വളരുന്ന ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങള്‍ നമ്മുടെ മനോമണ്ഡലത്തെ ദീപ്തമായ ഇലാഹീ ചൈതന്യത്തിലേക്ക് വഴിനടത്തേണ്ടതുണ്ട്. പ്രകൃതിയെ അതിസൂക്ഷ്മമായ നിരീക്ഷണത്തിന് വിധേയമാക്കിയാല്‍ അതിന്റെ ഓരോ കണികകളിലും അല്ലാഹുവിലേക്ക് തുറന്നു കിടക്കുന്ന വാതായനങ്ങള്‍ നമുക്ക് കാണാനാകും. മനുഷ്യ ശരീരം അത്ഭുതങ്ങളുടെ കലവറയാണ്.ഉത്തരാധുനിക യുഗത്തിലും വൈദ്യ ശാസ്ത്രത്തിന് പോലും പിടികിട്ടാത്ത നിരവധി നിഗൂഢതകളുടെ സംഗമഭൂമികയാണ് മനുഷ്യ ശരീരത്തിന്റെ ഓരോ ഭാഗങ്ങളും. കോടിക്കണക്കിന് സെല്ലുകള്‍ കൂട്ടിപ്പിണച്ച് അതിസൂക്ഷ്മതയോടെയും കൃത്യതയോടെയും സംവിധാനിക്കപ്പെട്ട മനുഷ്യ ശരീരത്തിന്റെ ഘടനയെ പഠനത്തിന് വിധേയാമാക്കുമ്പോള്‍ പ്രപഞ്ച നാഥന്റെ അപേരിമയമായ മഹത്വവും അതുല്യമായ കഴിവും നമുക്ക് ബോധ്യപ്പെടുന്നതാണ്.
വിശാലമായ ശരീര രഹസ്യങ്ങളിലേക്കിറങ്ങി ചെല്ലുന്നവന് ഏക ഇലാഹിനെ അടുത്തറിയാന്‍ കഴിയുമെന്ന വചനം നാം ഒരു ആന്തരിക വായനക്ക് വിധേയമാക്കേണ്ടതുണ്ട്.നിരവധി ആയത്തുകളും ഹദീസുകളും ശരീര സൃഷ്ടിപ്പിന്റെ അല്‍ഭുതങ്ങളിലേക്ക് വെളിച്ചം വീശുന്നതായി നമുക്ക് കാണാം.അള്ളാഹു ശരീരത്തില്‍ ഒരുക്കിയ വൈവിധ്യമായ സംവിധാനങ്ങള്‍ നമുക്ക് ആദ്യം വിശകലനം ചെയ്യാം.
ശരീര പ്രതിരോധ സംവിധാനത്തിലൂടെ ഇലാഹിന്റെ സൃഷ്ടി വൈഭവം നമുക്ക് ഗ്രഹിക്കാവുന്നതാണ്.എത്ര മനോഹരമായാണ് അവന്‍ ഓരോന്നും രൂപപ്പെടുത്തിയിരിക്കുന്നത്! ശത്രു സേനയെ തുരത്താന്‍ നിരനിരയായി നില്‍ക്കുന്ന കാവല്‍ ഭടന്മാരെ പോലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കോര്‍പസിലുകളും,ചര്‍മ്മത്തില്‍ തന്നെ ശത്രുക്കളെ തടയുന്നതിന് ഒരു തരം പൊടിഞ്ഞു പൊന്തുന്ന ലേപവും റബ്ബ് ഒരുക്കി.വയറിളക്കമുണ്ടാക്കുന്ന വൈറസുകള്‍ കലര്‍ന്ന ഒരു തുള്ളി വെള്ളം ഒരാളുടെ കയ്യില്‍ വെച്ചാല്‍ ഇരുപത് മിനുറ്റിനകം അതിലെ രോഗാണുക്കളെല്ലാം നശിച്ചു പോകുന്നു.ഇത്തരമൊരുപാട് സുരക്ഷ സംവിധാനങ്ങള്‍ ശരീരത്തിനകത്തും പുറത്തുമായി അവന്‍ വിതാനിച്ചു. 
ശരീരത്തിലെ ഏറ്റവും വിസ്മയകരമായ അവയവമാണ് നമ്മുടെ ഇരു നയനങ്ങള്‍. ''നാം അവന്‍ ഇരു നയനങ്ങളുണ്ടാക്കിക്കൊടുത്തില്ലയോ'' എന്ന ഖുര്‍ആനിക വചനം സൃഷ്ടി വൈഭവത്തിന്റെ  അടയാളപ്പെടുത്തലാണ്. അള്ളാഹു കണ്ണുകളില്‍ ഒരുക്കിയിരിക്കുന്ന സംവിധാനങ്ങളെ നാം അറിയേണ്ടതുണ്ട്.
രോഗബാധ തടയുവാനായി കണ്ണുകളില്‍ ലൈസോസൈമും (കണ്ണുനീര്‍), കണ്ണുകളുടെ മേല്‍പാളി ഈറനായി നിലനിര്‍ത്തുകയും,രോഗാണുക്കളെ കണ്ണില്‍ വെച്ച് തന്നെ കൊന്ന് പുറം തള്ളുകയും ചെയ്യുന്ന സൊസെയിം എന്ന പദാര്‍ത്ഥവും അവന്‍ ഉണ്ടാക്കി.കണ്ണൂനീരിനു മൂന്നു കുപ്പി വെള്ളത്തിലെ രോഗാണു നാശത്തിനു കഴിവുണ്ടത്രെ.ഇത്തരം അതിസൂക്ഷ്മമായ ഒരുപാട് സംവിധാനങ്ങള്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അള്ളാഹു ഒരുക്കിയിട്ടുണ്ട്.
Image result for biology and islamജീവതുടിപ്പുകള്‍ നിയന്ത്രിക്കുന്ന വിവിധ ഹോര്‍മോണുകളുടെ പ്രവര്‍ത്തനവും ഏറെ ചിന്തിപ്പിക്കുന്നതാണ്. ജീവതാളം നിലനിര്‍ത്തുന്ന മെലാടോണിന്‍,ജലസന്തുലനം ക്രമീകരിക്കുന്ന വാസോപ്രസിന്‍,രോഗ പ്രതിരോധത്തിനായി തൈമോസിന്‍,അല്‍ഡോസ്റ്റിറോണ്‍,ഇന്‍സുലിന്‍,ഗ്ലൂക്കഗോണ്‍,ഈസ്ട്രജന്‍,പ്രൊജസ്റ്റിറോണ്‍,തുടങ്ങിയവ ഇതില്‍ ചിലത് മാത്രം.
കോടിക്കണക്കിന് സെല്ലുകള്‍ അടങ്ങിയതാണ് ഓരോ ശരീരവും.ഒരു സെല്ലിനെ പറ്റി മാത്രം ശാസ്ത്രം പറയുന്നത് കാണുക;''പ്രവിശാലമായ അനവധി മൈതാനങ്ങളും,നിരവധി തെരുവോരങ്ങളും,ധാരാളം വാട്ടര്‍ ടാപ്പുകളും,വളരെയധികം ഇലക്ട്രിക് കമ്പികളുമൊക്കെയുള്ള ഒരു മഹാ നഗരത്തിനോടാണ് ജീവ ശാസ്ത്രജ്ഞര്‍ കോശത്തെ ഉപമിക്കുന്നത്.ഈ കോശമാകട്ടെ നഗ്നദൃഷ്ടിക്ക് അഗോചരമാണ്.സൂക്ഷ്മദര്‍ശിനി ഉപയോഗിച്ചാല്‍ പോലും കോശത്തിന്റെ ഏതാനും ഭാഗം മാത്രമേ ദൃഷ്ടിയില്‍ പെടുകയുള്ളൂ''.(അലാഹാമിശിത്തഫാസീര്‍,പാനൂര്‍ തങ്ങള്‍(ന;മ), 6/392).
1670-ല്‍ വാന്‍ ലീവിന്‍ ഹോക്ക് ഒരു തരം സൂക്ഷ്മദര്‍ശിനി കണ്ടുപിടിക്കുന്നതോടെയാണ് {`qWശാസ്ത്രം ഇത്രയും പുരോഗതി കൈവരിക്കുന്നത്.എന്നാല്‍ അതിനും എത്രയോ മുമ്പ് തന്നെ വിശുദ്ധ ഖുര്‍ആനും ഹദീസുകളും ശരീര രഹസ്യത്തിന്റെ സൂക്ഷ്മ ജ്ഞാനങ്ങള്‍ നമുക്ക് പകര്‍ന്നു നല്‍കിയിട്ടുണ്ട്.അള്ളാഹു പറയുന്നത് കാണുക;''മനുഷ്യനെ നാം ഒരു ബീജ തുള്ളിയില്‍ നിന്നുമാണ് സൃഷ്ടിച്ചതെന്നവന്‍ മനസ്സിലാക്കിയിട്ടില്ലേ''(യാസീന്‍-77).തുടങ്ങി ഒരുപാട് സ്ഥലങ്ങളില്‍ അള്ളാഹു സൃഷ്ടി രഹസ്യത്തിലേക്ക് വെളിച്ചം വീശുന്നുണ്ട്.
ശരീരത്തിലെ ഓരോ സംവിധാനങ്ങളും വിസ്മയകരമാണ്.എത്ര മാത്രം സിസ്റ്റമറ്റിക്കായാണ് ഒരു മുറിവുണങ്ങുന്ന രീതി പടച്ചവന്‍ സംവിധാനിച്ചതെന്ന് നോക്കുക. രോഗാണു പ്രവേശനവും മുറിവ് പറ്റിയ അവസ്ഥയും സെല്ലുകളില്‍ നിന്ന് സെല്ലുകളിലേക്കുള്ള സന്ദേശ പ്രവാഹത്തിനുള്ള തുടക്കം കുറിക്കുന്നു.രാസ പദാര്‍ത്ഥങ്ങള്‍ ഉല്‍പാദിപ്പിക്കപ്പെട്ട് അവ രക്തക്കുഴലുകളെ വികസിപ്പിക്കുന്നു.അവക്കുള്ളിലെ പ്ലാസ്മ പുറത്തുകൊണ്ടുവരാനും രാസ പദാര്‍ത്ഥത്തിന്റെ കുതിപ്പ് സഹായിക്കുന്നു.പ്ലാസ്മ,വൈറ്റ് കോര്‍പസില്‍ മറ്റ് ഗ്രന്ഥി നീരുകളുമെല്ലാം ഒന്നിച്ചണിനിരന്ന് രോഗാണുക്കളുടെ വളര്‍ച്ച തടയുന്നു.വെളുത്ത രക്താണുക്കള്‍ (വൈറ്റ് കോര്‍പസില്‍)പ്രതിരോധത്തിനും കടന്നാക്രമണത്തിനും മുന്നില്‍ നില്‍ക്കുന്നു.
Image result for biology and islam
ഒറ്റ സെല്ലുള്ള അമീബ മോഡലാണത്.ഇഴഞ്ഞു ചെന്നും മറിഞ്ഞും തിരിഞ്ഞും അത് രോഗാണുക്കളുടെ അടുക്കലത്തെന്നു.നമുക്കിനിയും അജ്ഞാതമായ ഒരു ശക്തി വെളുത്ത രക്താണുക്കളെ രക്താണുക്കളുടെ അടുത്തേക്ക് കൊണ്ടുപോകുന്നു.ഈ രോഗാണുക്കളെ വെള്ളക്കാര്‍ വിഴുങ്ങുന്നു.ഈ യുദ്ധവും വിഴുങ്ങലും മൈക്രോസ്‌കോപ്പിലൂടെ നമുക്ക് കാണാവുന്നതാണ്.മനുഷ്യ ശരീരത്തിലെ മുറിവുകളും വ്രണങ്ങളും ഉണങ്ങാന്‍ ഇത്തരം കോടിക്കണക്കിന് രക്താണുക്കള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ശ്വേത രക്താണുക്കളെ യുദ്ധത്തില്‍ ജയിക്കുന്നതിനു സഹായിക്കാന്‍ പ്ലാസ്മയില്‍ ഫ്രൈബിനോജന്‍ എന്നൊരു പദാര്‍ത്ഥവുമുണ്ട്.              വെളുത്ത രക്താണുക്കളുടെ സഹായത്തോടെ ഫ്രൈബിനോജന്‍ രോഗാണുക്കളുടെ വ്യാപനം ഒരു മതില്‍ കെട്ടി ഒതുക്കി നിര്‍ത്തുന്നു. ഇവ കട്ട പിടിച്ചാണ് തടയണ പണിയുന്നത്.രോഗാണുക്കളെ ഇങ്ങനെ ഒതുക്കി നിര്‍ത്തിയ ശേഷം അവയെ തുടച്ചു മാറ്റുന്നതിനു ശരീരത്തിലെവിടെയെല്ലാം വെളുത്ത രക്താണു വിശ്രമിക്കുന്നുണ്ടോ അവിടേക്കെല്ലാം അറിയിപ്പ് കൊടുക്കുന്നു.യുദ്ധത്തില്‍ അഴിച്ചുവിട്ട ചില രാസ പദാര്‍ത്ഥങ്ങള്‍ രക്തത്തോടൊപ്പം സഞ്ചരിച്ചാണ് വൈറ്റ് കോര്‍പസിലുകളെ തട്ടിയുണര്‍ത്തി യുദ്ധ രംഗത്തേക്ക് കുതിപ്പിക്കുന്നത്.പുതിയ രക്താണുക്കള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. സാധാരണ രക്താണുക്കള്‍ മഹാ പോരാട്ടത്തില്‍ രോഗാണുക്കളോട് പരാജയപ്പെട്ടാല്‍ കുതിച്ചെത്തുന്ന വലിയ ടാങ്കാണ് മാക്രോഫാജ് എന്ന വലിയ രക്താണുക്കള്‍.അവക്ക് രോഗാണുക്കളെയും ശ്വേത രക്താണുക്കളെയും വിഴുങ്ങാനുള്ള കഴിവുണ്ട്.
ചെറിയ രക്താണു മരിച്ചു വീഴുമ്പോള്‍ സ്രവിപ്പിക്കുന്ന ചില രാസ പദാര്‍ത്ഥങ്ങള്‍ രക്തത്തില്‍ കലര്‍ന്നാണ് മാക്രോഫാജ് ഉണരുക.യുദ്ധാവശിഷ്ടങ്ങള്‍ പൂര്‍ണ്ണമായി രക്തത്തില്‍ നിന്ന് ഒഴിവാക്കപ്പെടുന്നില്ലെങ്കില്‍ ഡോക്ടര്‍ തരുന്ന മരുന്ന് ചിലപ്പോള്‍ ഫലിച്ചില്ലെന്നു വരും.അതൊഴിവാക്കനുള്ളതാണ് ശരീരത്തിലെ കുഴലുകുളായ ലിംഫാറ്റിക്ക് വെസല്‍സ്.ലിംഫാറ്റിക്ക് കുഴല്‍ എല്ലാ അവശിഷ്ടങ്ങളെയും വഹിച്ച് ലിംഫ് വേറെ ഒരു ഗ്രന്ഥിയിലേക്ക് തള്ളുന്നു.ലിംഫാറ്റിക് കുഴലിന്റെ ആവര്‍ത്തിച്ചുള്ള ഈ പ്രവര്‍ത്തനം വഴി രോഗാണുക്കളെ പൂര്‍ണ്ണമായി വിഴുങ്ങുന്ന ഒരു ഭൂതത്തിന്റെ പേരാണ് ആന്റി ബോഡി.
Image result for ‫خلق الانسان من علقة‬‎
ശ്വേത രക്താണുക്കള്‍ക്ക് രോഗാണുക്കളില്‍ നിന്ന് ചുവന്ന രക്താണുക്കളെ വേര്‍തിരിച്ചറിയുവാന്‍ രോഗാണുക്കളുടെ മേല്‍ കുത്തിവെക്കുന്ന ചികിത്സയാണ് ആന്റി ബോഡി കുത്തിവെപ്പ്.അക്രമികളുടെ മേല്‍ ഒരു ചാപ്പകുത്ത്.ശത്രുക്കളെ തിരിച്ചറിയുന്ന വെളുത്ത രക്താണുക്കള്‍ അവയെ വിഴുങ്ങി നശിപ്പിക്കുന്നു.ഈ ആന്റി ബോഡി കുത്തി വെക്കുമ്പോള്‍ രോഗം എളുപ്പം മാറുന്നു.സ്വശരീരത്തില്‍ അടങ്ങിയിട്ടുള്ള ആന്റി ബോഡിയാണ് ഗാമോഗ്ലോബുലിന്‍.
മുറിവുകളില്‍ ഒരു തരം വല നെയ്താണ് മുറിവുകള്‍ ഉണക്കുന്നതിന് തുടക്കം കുറിക്കുന്നത്.ഇതും ഏതോ അജ്ഞാത ശക്തിയുടെ ശമ്പളമില്ലാത്ത സേവനമാണ്.ഇവയെല്ലാം ഇലാഹിന്റെ ഖുദ്‌റത്ത് വിളിച്ചോതുന്ന ദൃഷ്ടാന്തങ്ങളാണ്.
ശരീരത്തിലെ ഫൈബ്രസ് (നാരുകള്‍)മുറിവുകളില്‍ വല നെയ്‌തെടുക്കുകയും അത് ബലവത്തായിത്തീരുകയും ചെയ്യുന്നു.മുറിവിന്റെ വിടവു നികത്താന്‍ മാംസ തുണ്ടുകളും വളരുന്നു.രക്ത ചംക്രമണവുമായി    ഞരമ്പുകളും എത്തിച്ചേരുന്നു.രണ്ടറ്റത്തുനിന്നും ചര്‍മ്മങ്ങള്‍ നീണ്ട് വലയെ മൂടുന്നു.അങ്ങനെ മുറിവുണങ്ങുന്നു.ഇവിടെ നിന്നും ഏതോ ഒരജ്ഞാത ശക്തി ശരീര പ്രതിരോധ സുരക്ഷ സംവിധാനങ്ങള്‍ നിയന്ത്രിക്കുന്നുവെന്ന് നമുക്ക് എളുപ്പം മനസ്സിലാക്കാവുന്നതാണ്.ഇതിന്റെയെല്ലാം പിന്നിലുള്ള ആ ശക്തി അള്ളാഹുവിന്റേതു മാത്രമാകുന്നു.
മനുഷ്യ ശരീരത്തിന്റെ അടിസ്ഥാനമായി മണ്ണിനെയും ജലത്തെയും അവന്‍ സംവിധാനിച്ചു.ശരീരത്തിന്റെ 78-95% ഭാഗവും ജലമാണ്.മണ്ണിലും ജലത്തിലും അടങ്ങിയ പല ഘടകങ്ങളും മനുഷ്യ ശരീരത്തിലും കാണാവുന്നതാണ്.ഓക്‌സിജന്‍,ഹൈഡ്രജന്‍,കാര്‍ബണ്‍,ഫോസ്ഫറസ്,നൈട്രജന്‍,കാത്സ്യം,പൊട്ടാസ്യം,സോഡിയം,മഗ്നീഷ്യം,ക്ലോറിന്‍,ഇരുമ്പ്,മാന്‍ഗനൈസ്,ചെമ്പ്,അയഡിന്‍,ഫഌറിന്‍,കൊബാള്‍ട്ട്,സിലിക്കണ്‍,സിങ്ക്,അലുമിനിയം തുടങ്ങിയ മൂലകങ്ങള്‍ മനുഷ്യ ശരീരത്തിലും കാണാവുന്നതാണ്.ശാസ്ത്രം ഇന്നു കണ്ടുപിടിച്ച ഇത്തരം കാര്യങ്ങള്‍ ഖുര്‍ആന്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ നമുക്ക് പകര്‍ന്നേകിയിട്ടുണ്ട്.ഇവിടെയാണ് ഖുര്‍ആനികാധ്യാപനങ്ങളുടെ മികവ് നമുക്ക് പ്രകടമാകുന്നത്(അലാഹാമിശിത്തഫാസീര്‍-108/1).
Image result for ‫خلق الانسان من علقة‬‎
അജയ്യനും ഏകനുമായ റബ്ബ് ഇതുപോലെ നിരവധി സംവിധാനങ്ങള്‍ ശരീരത്തിലൊരുക്കിയിട്ടുണ്ട്. അള്ളാഹു പറയുന്നത് കാണുക;''തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല രൂപത്തില്‍ സൃഷ്ടിച്ചിരിക്കുന്നു'' (ത്വീന്‍-4). അവസാനം അള്ളാഹു അവന്റെയടുക്കല്‍ മനുഷ്യനെ ഒരുമിച്ചുകൂട്ടും.എല്ലാം നശിച്ച് മണ്ണിലിഴകിച്ചേര്‍ന്ന നമ്മുടെ ശരീരത്തെ വീണ്ടും നാഥന്‍ പുനരുജ്ജീവിപ്പിക്കും.അള്ളാഹു പറയുന്നത് കാണുക:''അന്ന് മനുഷ്യന്‍ വിളിച്ചു പറയും;ഞങ്ങളുടെ നാശമേ!ആരാണ് ഞങ്ങളെ കിടപ്പറയില്‍ നിന്നും എഴുന്നേല്‍പ്പിച്ചത്''.ഇന്നല്ലെങ്കില്‍ നാളെ നമ്മളും മണ്ണോട് ചേരുമെന്ന കാര്യം അവിതര്‍ക്കിതമാണ്. അതു കൊണ്ട് അള്ളാഹുവുമായി കൂടുതല്‍ ഇഴുകിചേര്‍ന്ന് ജീവിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഇഥംപ്രദമായ ബാധ്യതയാണ്.


  🖎മുഹമ്മദ് എസ് കെ കുണിയ

Comments

Popular posts from this blog

ഇസ്‌ലാമും വൈജ്ഞാനിക നവോത്ഥാനവും

മനഃസമാധാനം വേണോ..?

ആത്മസംസ്‌കരണം തിരിച്ചറിവിന്റെ പ്രതീകമാണ്