സ്വര്‍ഗവാതിലിലെ ആത്മ സൗന്ദര്യം
ജീവിത മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച് ജീവിക്കലാണ് മനുഷ്യന്റെ ഭൂമിയിലെ ഇഥം പ്രഥമമായ ഉത്തരവാദിത്വം. ഇവരുടെ ഹൃദയത്തിനു തെളിച്ചവും വെളിച്ചവും ഉണ്ടാകും. ബാഹ്യ സൗന്ദര്യത്തിന്റെ നിറച്ചാര്‍ത്തുകള്‍ക്കപ്പുറം മനുഷ്യനെ മനുഷ്യനാക്കുന്നത് അവന്റെ ഈ ഹൃദയ സൗന്ദര്യമാണ്. സ്ഫടിക സമാനമായ ഹൃദയാന്തരങ്ങള്‍ സൃഷ്ടിച്ചെടുക്കാനാണ് മനുഷ്യന്‍ പ്രവര്‍ത്തിക്കേണ്ടത്. അവന്റെ പ്രവര്‍ത്തനങ്ങളിലും ചിന്തകളിലുമെല്ലാം ഹൃദയവിശുദ്ധി നിറഞ്ഞു നില്‍ക്കേണ്ടതുണ്ട്. ഹൃദയവിശുദ്ധികൂടാതെയുള്ള വാക്കുകളും പ്രവൃത്തികളും കേവലം പ്രതിഫല രഹിതമായ പ്രകടനങ്ങള്‍ മാത്രമായിരിക്കും. ഹൃദയ സംസ്‌കരണം വിശ്വാസി ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്. ഹൃദയ വിശുദ്ധിയെ മാറോട് ചേര്‍ത്ത് ജീവിത യാത്രയെ ധന്യമാക്കിയവര്‍ക്ക് മാത്രമേ അന്തിമ വിജയം കരഗതമാക്കാന്‍ സാധിക്കുകയുള്ളൂ. അള്ളാഹു പറയുന്നു :'നിശ്ചയം ആത്മാവിനെ വിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചിരിക്കുന്നു. അതിനെ കളങ്കപ്പെടുത്തിയവനാകട്ടെ തീര്‍ച്ചയായും പരാജയമടയുകയും ചെയ്തിരിക്കുന്നു. '(91:9,10). ഹൃദയവിശുദ്ധിയുടെ പ്രതിഫലം അന്തിമ വിജയമാണെന്നതില്‍ സംശയമില്ല. അത് അള്ളാഹുവിന്റെ വാഗ്ദാനമാണ്.
ബാഹ്യ സൗന്ദര്യങ്ങള്‍ക്ക് അല്ലാഹുവിന്റെയടുക്കല്‍
യാതൊരു വിലയുമില്ല. അവന്‍ പരിഗണിക്കുന്നത് നമ്മുടെ ഹൃദയാന്തരങ്ങളെയാണ്. പണക്കാരും പാവപ്പെട്ടവനും
അറബിയും അനറബിയുമെല്ലാം അല്ലാഹുവിന്റെ സമക്ഷം തുല്യരാണ്. നബി(സ) പറയുന്നു:'്അല്ലാഹു നിങ്ങളുടെ ശരീരത്തിലേക്കോ ബാഹ്യമോടിയിലേക്കോ
അല്ല നോക്കുന്നത് മറിച്ച് നിങ്ങളുടെ ഹൃദയാന്തരങ്ങളിലേക്കും പ്രവര്‍ത്തനങ്ങളിലേക്കുമാണ്'(മുസ്‌ലിം).അല്ലാഹു പരിഗണിക്കുക ഹൃദയ വിശുദ്ധിയെയാണ്
. ശരീര സൗന്ദര്യത്തിലെ ലാവണ്യം അല്ലാഹുവിങ്കല്‍ പരിഗണ യോഗ്യമല്ല.മറിച്ച്,
അതിനോട് കൂടി ആന്തരികമായ വിശുദ്ധിയെയും
നിലനിര്‍ത്തണമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഇസ്‌ലാം ഭംഗിക്കെതിരല്ല 'നിശ്ചയമായും അല്ലാഹു ഭംഗിയുള്ളവനും ഭംഗിയെ ഇഷ്ടപ്പെടുന്നവനുമാണെന്ന്'
പ്രവാചകര്‍(സ) നമ്മെ ഉണര്‍ത്തിയിട്ടുണ്ട്.പക്ഷെ
അന്തരാളങ്ങളില്‍ വിദ്വേഷവും അസൂയയും നിറച്ചുവെച്ച് ബാഹ്യമോടിയെ മാത്രം ഗൗനിക്കുന്നതിനെ
ഇസ്ലാം ശക്തമായി എതിര്‍ക്കുന്നു.
ശുദ്ധിയായാല്‍
ഹൃദയത്തെ പോലെ ശുദ്ധിയാകുന്ന മറ്റൊരവയവുമില്ല അപ്രകാരം തന്നെ ദുഷിച്ചാല്‍ അതിനേക്കാള്‍
മാരകമായ മറ്റൊന്നുമില്ല. മനുഷ്യമനസ്സിനെ കാര്‍ന്നുതിന്നുന്ന നിരവധി രോഗങ്ങളുണ്ട്. അതില്‍
മാരകമായ ഒന്നാണ് അഹങ്കാരം.എല്ലാ കാര്യങ്ങളിലും 'താന്‍' എന്ന ചിന്ത മനസ്സിലുദിക്കുമ്പോള്‍ മറ്റുള്ളവരെ
നിസ്സാരരായി കാണുമ്പോള്‍ അഹങ്കാരം മാരകമാകുന്നു. അഹങ്കാരി സ്വകരങ്ങളാല്‍ നാശം വരുത്തിവെക്കുകയാണ്
ചെയ്യുന്നത്.അഹങ്കാരത്തെ ജീവിതത്തില്‍ നിന്നും പടിയടച്ച് പിണ്ഡം വെച്ച് ഹൃദയത്തെ നാം
സംസ്‌കരിച്ചെടുക്കേണ്ടതുണ്ട് അല്ലാത്ത പക്ഷം നാം പരാജിതരായിത്തീരും തീര്‍ച്ച. നബി(സ)
പറയുന്നു:' ആരുടെയെങ്കിലും ഹൃദയത്തില്‍ ഒരണിമണിത്തൂക്കം അഹങ്കാരമുണ്ടായാല്‍
അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല'(മുസ്‌ലിം). അഹങ്കാരത്തിലേക്ക് നയിക്കുന്ന എല്ലാ
ദുസ്വഭാവങ്ങളും വെടിഞ്ഞ് ഹൃത്തടങ്ങളെ പരിശുദ്ധമാക്കണം.എങ്കില്‍ മാത്രമേ ഇരുലോക വിജയം
കരഗതമാക്കാന്‍ സാധിക്കയുള്ളൂ.അഹങ്കാരികളെല്ലാം അല്ലാഹുവിന്റെ ശക്തമായ കോപത്തിനും ശിക്ഷയ്ക്കും
വിധേയരായിട്ടുണ്ട് എന്നത് ഒരു ചരിത്ര സത്യമാണ്.
ഹൃദയത്തെ മലീമസമാക്കുന്ന മറ്റൊരു രോഗമാണ് അസൂയ.
അത് നമ്മുടെ മുഴുവന്‍ സല്‍കര്‍മങ്ങളെയും ഇല്ലാതാക്കും.നബി(സ) ഇതേക്കുറിച്ച് ശക്തമായ
മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.നബി(സ) അരുളുന്നു: '
നിങ്ങള്‍ അസൂയയെ സൂക്ഷിക്കുക അത് തീ
വിറകിനെ തിന്നും പ്രകാരം നന്മകളെ ഇല്ലാകതാക്കുന്നതാണ്'.മനസ്സില്‍ അസൂയ മുളക്കുന്നതോടെ സല്‍കര്‍മങ്ങള്‍
ഒന്നൊന്നായി നമ്മില്‍ നിന്ന് ഇല്ലാതാവുകയാണ്.മറ്റുള്ളവരുടെ ഉയര്‍ച്ചയില്‍ അസൂയവെച്ച്
നടക്കുന്നവന്റെ ഭാണ്ഡം ശൂന്യമായിരിക്കും.പരലോകത്ത് അവന്‍ വിരല്‍ കടിക്കേണ്ടി വരും.
ഹൃദയത്തെ മലിനമാക്കുന്ന ഇത്തരം ദുസ്വഭാവങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുക എന്നതാണ്
ഇരു ലോക വിജയികളാകാനുള്ള ഉത്തമമായ മാര്‍ഗ്ഗം. അതിലൂടെ മാത്രമേ അവന്റെ ജീവിതം റബ്ബിന്റെ
തൃപ്തിയിലാവുകയുള്ളൂ.
മാന്യമായ
സ്വഭാവമുടയവര്‍ക്ക് അല്ലാഹുവിങ്കല്‍ പവിത്രമായ സ്ഥാനമുണ്ട്. ഉത്തമ സ്വഭാവഗുണങ്ങളെ ഇഷ്ടപ്പെടുന്നവനാണ്
അല്ലാഹു. മുത്ത് നബി(സ) യുടെ വചനാമൃതങ്ങള്‍ ഇതിലേക്കാണ് വെളിച്ചം വീശുന്നത്. നബി(സ)
പറയുന്നു :'അല്ലാഹു മാന്യനാണ്. മാന്യതയെയും വിശിഷ്ട സ്വഭാവഗുണങ്ങളെയും
അവന്‍ ഇഷ്ടപ്പെടുന്നു.വൈകൃത സ്വഭാവങ്ങളെ അവന്‍ വെറുക്കുന്നു'(ഹാക്കിം).വൈകൃത സ്വഭാവങ്ങളെ മാറ്റിനിര്‍ത്തി ഹൃത്തടങ്ങളെ
അല്ലാഹുവിലുള്ള വിശ്വാസം കൊണ്ട് അലങ്കരിക്കേണ്ടതുണ്ട്.അല്ലാത്ത പക്ഷം ഇരു ലോകത്തും
പരാജയത്തിന്റെ കൈപ്പു നീര്‍കുടിക്കേണ്ടി വരും.
ഹൃദയ വിശാലതയുള്ളവര്‍ സമൂഹത്തില്‍ വന്‍ മാറ്റങ്ങള്‍ സൃഷ്ടിച്ചവരാണ്. പ്രവാചകര്‍ (സ)യുടെ ജീവിതം അതിനു തെളിവാണ്.നബി(സ)യ്ക്ക് ലഭിച്ച ഈ അനുഗ്രഹത്തെ പറ്റി ഖുര്‍ആന്‍ പറയുന്നത് കാണുക. ''താങ്കള്‍ക്ക് ഞാന്‍ ഹൃദയ വിശാലത നല്‍കിയില്ലയോ'(94:1). എല്ലാം ഉള്‍ക്കൊള്ളാനും സഹിക്കാനും ത്യജിക്കാനുമുള്ള വിശാല മനസ്‌കത കൈവന്നപ്പോള്‍ നബി(സ) യ്ക്ക് കാര്യങ്ങള്‍ എളുപ്പമായി. ചുരുങ്ങിയ കാലയളവു കൊണ്ടു സമൂഹത്തെ സംസ്‌കരിക്കാനും ഉത്തമരാക്കി മാറ്റാനും ഹൃദയ വിശാലത സഹായകമായി.പ്രവാചക പാതയില്‍ അണിചേര്‍ന്ന സ്വഹാബികളും അവരെ പിന്‍പറ്റിയവരും ഉലമാക്കളുമെല്ലാം ഹൃദയവിശാലത ഉള്ളവരായിരുന്നു.
ഹൃദയ വിശാലതയുള്ളവര്‍ സമൂഹത്തില്‍ വന്‍ മാറ്റങ്ങള്‍ സൃഷ്ടിച്ചവരാണ്. പ്രവാചകര്‍ (സ)യുടെ ജീവിതം അതിനു തെളിവാണ്.നബി(സ)യ്ക്ക് ലഭിച്ച ഈ അനുഗ്രഹത്തെ പറ്റി ഖുര്‍ആന്‍ പറയുന്നത് കാണുക. ''താങ്കള്‍ക്ക് ഞാന്‍ ഹൃദയ വിശാലത നല്‍കിയില്ലയോ'(94:1). എല്ലാം ഉള്‍ക്കൊള്ളാനും സഹിക്കാനും ത്യജിക്കാനുമുള്ള വിശാല മനസ്‌കത കൈവന്നപ്പോള്‍ നബി(സ) യ്ക്ക് കാര്യങ്ങള്‍ എളുപ്പമായി. ചുരുങ്ങിയ കാലയളവു കൊണ്ടു സമൂഹത്തെ സംസ്‌കരിക്കാനും ഉത്തമരാക്കി മാറ്റാനും ഹൃദയ വിശാലത സഹായകമായി.പ്രവാചക പാതയില്‍ അണിചേര്‍ന്ന സ്വഹാബികളും അവരെ പിന്‍പറ്റിയവരും ഉലമാക്കളുമെല്ലാം ഹൃദയവിശാലത ഉള്ളവരായിരുന്നു.
ഹൃദയ വിശുദ്ധി ഈമാന്റെ മാധുര്യം നുണഞ്ഞവര്‍ക്ക്
മാത്രം ലഭിക്കുന്ന ദിവ്യ സമ്മാനമാണ്. ഈമാനിക ചൈതന്യം എങ്ങനെ കൈവരിക്കാമെന്ന് നബി(സ)
നമുക്ക് കാണിച്ചു തന്നിട്ടുണ്ട്.നബി(സ)പറയുന്നു: 'മൂന്ന് കാര്യങ്ങള്‍ ആരെങ്കിലുമുണ്ടായാല്‍ അവന്‍
വിശ്വാസത്തിന്റെ മാധുര്യം നുകര്‍ന്നു.അല്ലാഹുവും അവന്റെ റസൂലും മറ്റാരെക്കാളും അവനു
പ്രിയപ്പെട്ടതായിരിക്കുക,അല്ലാഹുവിന് വേണ്ടിയല്ലാതെ അവന്‍ ആരെയും സ്‌നേഹിക്കുകയില്ല,
സത്യനിഷേധത്തില്‍ നിന്ന് അവനെ രക്ഷപ്പെടുത്തിയ
ശേഷം അതിലേക്ക് തിരിച്ചു പോകുന്നതിനെ തീയിലേക്ക് എറിയപ്പെടുന്നതിനു തുല്യം വെറുക്കുക'
(ബുഖാരി,
മുസ്‌ലിം).ഈ മൂന്നു ഗുണങ്ങള്‍ നമ്മെ
ഈമാനിക തീരത്തേക്കും അതുവഴി ഹൃദയവിശാലതയിലേക്കും നയിക്കും.
അധികമായി വാചാലനാകുന്ന നാവിനെ നാം കടിഞ്ഞാണിട്ട്
നിയന്ത്രിക്കേണ്ടത് ഹൃദയ വിശുദ്ധി നേടാനുള്ള മറ്റൊരു മാര്‍ഗമ്മാണ്. കാരണം അത് ഹൃദയത്തെ
കഠിനമാക്കും.അല്ലാഹുവിന്റെ സ്മരണകൂടാതെയുള്ള അധിക സംസാരം ഹൃദയത്തെ കഠിനമാക്കുമെന്ന്
പ്രവാചകര്‍(സ) വ്യക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് .നബി(സ) പറയുന്നു: 'അല്ലാഹുവിന്റെ സ്മരണകൂടാതെയുള്ള സംസാരത്തെ നിങ്ങള്‍
അധികരിപ്പിക്കരുത്. തീര്‍ച്ചയായും അത് ഹൃദയത്തെ കഠിനമാക്കും നിശ്ചയം അള്ളാഹുവില്‍
നിന്ന് ഏറ്റവും വിദൂരത്തായവര്‍ കഠിന ഹൃദയരാണ്'(തുര്‍മുദി). ദൃഢ വിശ്വാസത്തോടൊപ്പം സൃഷ്ടാവിനെ മാറ്റി
നിര്‍ത്തിയുള്ള സംസാരങ്ങളും നാം വെടിയേണ്ടതുണ്ട്.
സംസ്‌കരിച്ചെടുക്കപ്പെട്ട ഹൃദയങ്ങള്‍ക്കാണ് അള്ളാഹുവിന്റെയടുക്കല്‍
ഉന്നത സ്ഥാനമുള്ളത്.സ്വയം പ്രാകാശിതവും മറ്റുള്ളവര്‍ക്ക് പ്രാകാശവുമാകുന്ന തരത്തില്‍
ഹൃദയത്തെ പരിവര്‍ത്തിപ്പിക്കേണ്ടതുണ്ട്.ദുസ്വാഭാവങ്ങളെ ഹൃദയത്തില്‍ നിന്നും പടിയിറക്കി
ഹൃദയ ശുദ്ധീകരണം നടത്താന്‍ നാം തയ്യാറാവേണ്ടതുണ്ട്.എങ്കില്‍ മാത്രമേ ഇരു ലോക വിജയം
സാധ്യമാവുകയുള്ളൂ. നാഥന്‍ തൗഫീഖ് നല്‍കട്ടെ....
🖎ലുഖ്മാന്‍ ചുഴലി
Well said Lukkoo
ReplyDelete