ജീവിതമൂല്യങ്ങൾ; തിരിച്ചറിവും നിരാസവും

ജീവിതത്തില്‍ ഒരു വിശ്വാസി കാത്തുസൂക്ഷിക്കേണ്ട് നിരവധി മൂല്യങ്ങളുണ്ട് നമ്മുടെ തറവാടായ സ്വര്‍ഗത്തിലേക്കുളള സഞ്ചാരത്തിലാണ് നാം. ഈ യാത്രയില്‍ കൃത്യതയോടെയും
സുതാര്യതയോടെയും മതം നിശ്കര്ശിക്കുന്ന മൂല്ല്യങ്ങളെ നാം തിരിച്ചിറിയേണ്ടതും ജീവിതത്തില്‍ പകര്ത്തേണ്ടതുമനിവാര്യമാണ്. മൂല്ല്യങ്ങള്‍ തിരിച്ചറിയാതെ മുന്നോട്ട് പോകുമ്പോഴാണ്
നമ്മുടെ യാത്രകള്‍ അപഥ സഞ്ചാരമായി തീരുന്നത്.
മനുഷ്യജീവിതത്തിലെ
ഏറ്റവും അമൂല്യമായ രï് വസ്തുതകളാണ് സമയവും ആരോഗ്യവും.
കടം നല്‍കാനോ ദാനമായി സ്വീകരിക്കാനോ സാധിക്കാത്ത അനുഗ്രഹം കൂടിയാണ് സമയവും ആരോഗ്യവും.
മനുഷ്യന്റെ പ്രവര്‍ത്തനങ്ങളിലും ജീവിതത്തിലും പാരത്രിക വിജയം കരസ്ഥമാക്കുന്നതിലും സമയവും
ആരോഗ്യവും വലിയ പങ്ക്വഹിക്കുന്നുï്. വിശ്വാസിയുടെ ഒഴിവുസമയവും,ആരോഗ്യവും ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നതിലൂടെ മാത്രമേ
ഇഹപരവിജയം സാധ്യമാവുകയുള്ളൂ, ഹദീസില്‍ കാണാം; (ഒഴിവുസമയവും ആരോഗ്യവും എന്നീ രണ്ട് ഐശ്വര്യങ്ങള്‍ അധികരിച്ച ജനങ്ങളെയും വഞ്ചിതരാക്കുന്നു)
ഉദ്ധൃത ഹദീസ്
ആരോഗ്യവും ഒഴിവുസമയവും മനുഷ്യജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനത്തെ വ്യക്തമാക്കുന്നതാണ്.
സമയവും ആരോഗ്യവും സ്രഷ്ടാവിന്റെ തൃപ്തിക്കായി മാറ്റിവെക്കുക എന്നതാണ് ബുദ്ധിമാനായ അടിമയുടെ ലക്ഷണം. നന്മയുടെ സംസ്ഥാപനവും
തിന്മയുടെ വിപാടനവുമാണ് ഓരോ മുസ്ലിമിന്റെയും ദൗത്യം. ഭൂമിയിലെ അല്പായുസ്സില് നന്മകള്
കൊണ്ട് ജീവിതം മുഖരിതമാക്കുകയും തിന്മകളെ അതിജയിക്കുകയുമാണ് നമ്മുടെ ഇഥംപ്രദമായ കടമ. നമ്മുടെ ലക്ഷ്യങ്ങള്‍
വിജയിക്കണമെങ്കില്‍ ഭൂമിയിലെ മനുഷ്യന്റെ നിയോഗത്തിന് ഹേതുവായ സൃഷ്ടാവിന്റെ താല്പര്യങ്ങള്
തിരിച്ചറിയുകയും നമ്മുടെ ആരോഗ്യവും സമയങ്ങളും അവന് വേണ്ടി സമര്‍പ്പിക്കുകയും വേണം.


ഏറ്റവും
ഉത്തമമായ നൂറ്റാണ്ടെന്നു വിശേഷിപ്പിച്ച കാലഘട്ടത്തിലെ
താരസമാനരായ പ്രവാചകനുചരരും അവരെ തുടര്‍ന്നുവന്ന സച്ചരിതരായ പിന്തലമുറക്കാരും സമയത്തിന്റെ കാര്യത്തില്‍ കാണിച്ച
സൂക്ഷ്മതയും, അവരുടെ ആരോഗ്യത്തിന്റെയും ജീവിതത്തിന്റെയും സമര്‍പ്പണവുമെല്ലാം
വിശ്രുതമാണ്. ഇസ്ലാമിന്റെ നിലനില്‍പ്പിനും പ്രചാരണത്തിനുമായി അവര്‍ വിജ്ഞാന സമ്പാദനത്തിലും ധര്മസമരങ്ങളിലുമായി അവരുടെ
ആയുസ്സിനേയും ആരോഗ്യത്തെയും കഴിച്ചുകൂട്ടി.
മനുഷ്യ ജീവിതത്തിലെ
ഏറ്റവും സമ്പുഷ്ടമായ കാലഘട്ടമാണ് യൗവ്വനവും കൗമാരവും. ഈ കാലയളവിലാണ് മനുഷ്യന് ശാരീരികവും
മാനസികവുമായ പാകതയും പക്വതയും കൈവരുന്നത്. ഏറ്റവും ആരോഗ്യ ദൃഢഗാത്രനായിരിക്കുന്നതും, ഓരോ വ്യക്തിയുടെയും പ്രവര്‍ത്തനങ്ങളില്‍ ചടുലതയും സക്രീയതയും
കടന്നുവരുന്നതും ഈ സാഹചര്യത്തിലാണ്. ആരോഗ്യവാനായിരിക്കുന്ന കാലം സല്ക്കര്മ്മങ്ങളും നന്മകളും അതികരിപ്പിച്ച് റബ്ബിലേക്ക് നടന്നടുക്കേണ്ട സമയമാണ്
ഒാരോ മുസ്ലിമിന്റെ
ദൈനം ദിന ജീവിതത്തിലും അവന് നിര്‍ബന്ധമായ കാര്യങ്ങള്‍ കഴിഞ്ഞ് പോകുന്നതിനും ആരോഗ്യം
അനിവാര്യ ഘടകമാണ്്. പൊതുവെ നമ്മുടെ സാമൂഹിക സാഹചര്യങ്ങളില്‍ ആരോഗ്യ പൂര്‍ണ്ണമായ യൗവ്വന-കൗമാര
കാലഘട്ടങ്ങളില്‍ ധാര്‍മിക/ദൈവിക ബോധങ്ങളില്ലാതെ കഴിച്ച്കൂട്ടുകയും, വാര്‍ധക്യം എത്തിയാല്‍ അല്ലാഹുവിന്റെ സ്മരണയിലും ഇബാദത്തിലുമായി
കഴിച്ച് കൂട്ടുകയും ചെയ്യുന്ന സാഹചര്യമാണിന്ന് നില നില്‍ക്കുന്നത്. അല്ലാഹു ഏറെ തൃപ്തിപ്പെടുന്നതും
ഇഷ്ടപ്പെടുന്നതും അവന്റെ അടിമ അവശതകളില്ലാതെ അവനിലേക്ക് ആരാധന കര്‍മങ്ങള്‍ ചെയ്യുന്നതാണ്
ഒരു ഹദീസില്‍ ഇപ്രകാരം കാണാം; ''ദുര്‍ബലനായ വിശ്വാസിയേക്കാള്‍
ഉത്തമനാണ് ആരോഗ്യ ദൃഢഗാത്രനായ വിശ്വാസി''
ബലഹീനന്റെ
കര്‍മങ്ങളിലും പ്രവര്‍ത്തനങ്ങളിലും ബലഹീനത നിഴലിക്കുമെന്നത് വസ്തുതയാണ.് ഇത് പ്രവര്‍ത്തനങ്ങളുടെ
ആവേശത്തെയും ധൈര്യത്തെയും ചോര്‍ത്തികളയുകയും ചെയ്യും. ഇസ്ലാമിന്റെ പ്രാരംഭകാലഘട്ടത്തില്‍
നബി(സ) രïാലൊരു ഉമറിനെ കൊï് നീ ദീനിനെ ശക്തിപ്പെടുത്തണം എന്ന് ദുആ ചെയ്യ്തത് അവര്‍ രണ്ടു പേരും ഇസ്ലാമിന് കരുത്തുറ്റ സംഭാവനകള്‍ സമര്‍പ്പിക്കാന്‍ പോന്ന
വിധം ശക്തരായിരുന്നു എന്നതിലേക്ക് വെളിച്ചം വീശുന്നതാണ്.
സമയം ഇസ്ലാമിക
മാനത്തില്‍ വളരെ വിലപ്പെട്ടതാണ് ഇതര മത പ്രത്യയ ശാസ്ത്രങ്ങള്‍ ഒന്നും മിന്നോട്ട് വെക്കാത്ത
തരത്തില്‍ സമയത്തിന്റെ പ്രാധാന്യവും മഹത്വവും ഇസ്ലാം പഠിപ്പിക്കുന്നുï,് പരിശുദ്ധ ഖുര്‍ആനില്‍ പലയിടങ്ങളിലായി അല്ലാഹു സമയത്തെ പ്രതിപാദിക്കുന്നതും
സമയത്തെ കുറിച്ചും കാലത്തെ കുറിച്ചും അല്ലാഹു സത്യം ചെയ്യുന്നതും കാണാം. ഇവ്വിധം സമയത്തിന്റെ
മൂല്യം വിശ്വാസികള്‍ വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്. അനാവശ്യമായി കളിവിനോദങ്ങള്‍ക്കു
വേണ്ടി സമയം നീക്കിവെക്കുന്നത് നിരുത്സാഹപ്പെടുത്തണം. ആധുനിക സമൂഹം സമയത്തിന്റെ കാര്യത്തില്‍
കണിശത പുലര്‍ത്തുന്നതിലും സമയം ക്രിയാത്മകമായി ചിട്ടപ്പെടുത്തുന്നതിലും വളരെ അശ്രദ്ധരാണ്, നമ്മുടെ പൂര്‍വ്വസൂരികള്‍ വളരെയധികം സമയത്തിന്റെ മൂല്യവും മഹത്വവും
തിരിച്ചറിഞ്ഞിരുന്നു. മഹാനായ ഹസനുല്‍ ബസ്വരി (റ) പറയുന്നു; ''ദീനാറിനെക്കാളും ദിര്ഹമിനെക്കാളും അവര്‍ സമയത്തിന്റെ വില മനസ്സിലാക്കിയിരുന്നു''.
ഒരു വിശ്വാസിയെ
സംബന്ധിച്ചിടത്തോളം അവന്റെ ഓരോ നിമിഷങ്ങളെയും കുറിച്ച് അല്ലാഹുവിനോട് കണക്ക് പറയാന്‍
ബാധ്യസ്ഥനാണ്. അല്ലാഹു നല്കിയ ആയുസ്സില്‍ എത്രമാത്രം അവനുവേïി തിരിച്ചുനല്‍കി എന്നു ചിന്തിക്കേïതുï്. പുനരുത്ഥാന നാളില്‍
നാലു പ്രധാനചോദ്യങ്ങളില്‍ രണ്ട് എണ്ണം സമയ സംബന്ധിയാണ്.
മുആദ്ബ്നു ജബല്‍(റ)പറയുന്നു; പുനരുത്ഥാന നാളില്‍ ഓരോരുത്തരുടെയും
കാല്പാദങ്ങള് ചലിപ്പിക്കണമെങ്കില്‍ ഓരോ അടിമയും നാലു കാര്യങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍
അഭിമുഖീകരിക്കേണ്ടതുണ്ട്. തന്റെ സമ്പത്ത് എന്തിനുവേണ്ടി ചിലവഴിച്ചു, എവിടെ നിന്നു സമ്പാദിച്ചു, തന്റെ വിജ്ഞാനം കൊണ്ട് എന്ത് പ്രവര്‍ത്തിച്ചു, ജീവിതകാലം എന്തിനു ചിലവഴിച്ചു, തന്റെ യുവത്വം എന്തിനു കഴിച്ചുകൂട്ടി. (ത്വബ്റാനി)
ജീവസന്ധാരണത്തിന്റെ
തിരക്കുകള്‍ക്കിടയില്‍ ഒഴിഞ്ഞുകിട്ടുന്ന അവസരങ്ങളെ അവന്റെ നാളേക്കുവേണ്ടി വിനിയോഗിക്കേണ്ടതാണ്. വിശ്വാസിയുടെ നാളെയുടെ ഭാഗധേയം നിര്‍ണ്ണയിക്കുന്നത് അവന്റെ
കര്‍മ്മങ്ങളാണ്. അതനുസരിച്ചാണ് ആഖിറത്തില്‍ പ്രതിഫലം ലഭിക്കുക. നബി(സ)പറയുന്നു; 'പുനരുദ്ധാന നാളില്‍ സൂര്യന്സൃഷ്ടികളോട് ഒരു നാഴിക അടുത്തായിരിക്കും
.അങ്ങനെ മനുഷ്യന് അവരുടെ പ്രവര്‍ത്തനങ്ങളുടെ തോതനുസരിച്ച് ഏറിയും കുറഞ്ഞും വിയര്‍ത്തിരിക്കും''
ഇഹലോകത്തെ
ജീവിത വഴിയില്‍ സമയത്തെ കൃത്യമായി ക്രമീകരിക്കല്‍ അത്യാവശ്യമാണ് .നബി (സ) ഇബ്രാഹീം
നബി (അ) ന് നല്കിയ ഏടുകളെ ഉദ്ധരിച്ച് പറയുന്നത് ഇങ്ങനെ ഗ്രഹിക്കാം, നബി (സ) പറയുന്നു; 'ബുദ്ധിമാന് അവന്റെ നിയന്ത്രണത്തിലായിരിക്കെ ചില സമയ ക്രമീകരണങ്ങള്‍
അനിവാര്യമാണ്. അല്ലാഹുവുമായി രഹസ്യ സംഭാഷണത്തിനും ആത്മവിചാരണക്കും നാഥന്റെ സ്യഷ്ടിവൈഭവത്തെക്കുറിച്ച്
ചിന്തിക്കുന്നതിനും അന്നപാനീയങ്ങള്‍ പോലോത്ത അനിവാര്യ കാര്യങ്ങള്‍ എന്നിവക്കെല്ലാം
കൃത്യമായ സമയം അനിവാര്യമാണ്. ഇസ്്ലാമിലെ നിര്‍ബന്ധമായ ആരാധനാ കര്‍മങ്ങളായ നിസ്കാരം
,
നോമ്പ്,സകാത്ത്, ഹജ്ജ് എന്നിവ പോലും കൃത്യമായ സമയ സംബന്ധിയാണ്. അബ്ദുള്ളാഹിബ്നു
മസ്ഊദ്(റ)നിവേദനം ചെയ്യുന്നു, മഹാന് നബിയോട് ചോദിച്ചു
നബിയേ കര്‍മ്മങ്ങളില്‍ വെച്ച് ഏറ്റവും ഉദാത്തമായത് ഏതാണ്? നബി(സ)പറഞ്ഞു; കൃത്യസമയത്ത് നിര്‍വഹിക്കുന്ന നിസ്കാരമാണ്.
ദുന്യാവിന്റെ
ആനന്ദത്തില്‍ മതിമറന്ന് അള്ളാഹുവിന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി ചെയ്യാന്‍ നാം മറന്നു
പോകരുത്. നാം ജീവിച്ചു തീര്‍ത്ത ആയുസ്സിനും ജീവിത സുഖ സൗകര്യങ്ങളും സംവിധാനിച്ചു നല്കിയ
അള്ളാഹുവിന് നമ്മുടെ സമയങ്ങളെ ഉപയോഗപ്പെടുത്തി നന്ദി, ചെയ്യലും അവനെ സ്മരിക്കലും നമ്മുടെ ബാധ്യതയും അവന്റെ അനുഗ്രഹങ്ങളുടെ
തുടര്വര്ഷത്തിനുകാരണവുമായിത്തീരും. ദുന്യാവ് ശപിക്കപ്പെട്ടതും,വിശ്വാസിയുടെ ജയിലറയുമാണ്. ആഖിറത്തില്‍ ഓഹരി ഇല്ലാത്തവര്‍ക്കാണ്
ദുന്യാവില് ആനന്ദം കïെത്താന്‍ സാദിക്കുക. ഒരു
ഹദീസില്‍ കാണാം ''ഇഹലോകം ശപിക്കപ്പെട്ടതാണ്
ദൈവസ്മരണയും അതിനോടനുബന്ധിച്ച കാര്യങ്ങളും പണ്ഡിതനും വിദ്യാര്ത്ഥിയുമൊഴികെ അതിലുള്ളതെല്ലാം
ശപിക്കപ്പെട്ടതാണ.്'' (തുര്‍മുദി)

വിശ്വാസി
അവന്റെ സമയത്തോട് നീതി പുലര്‍ത്തുന്നത് അവന്റെ ബാധ്യതകളെ കൃത്യമായി നിറവേറ്റുന്നതിലുടെയും
അവന്റെ സമയങ്ങള്‍ സല്കര്മ്മങ്ങളിലായി കഴിഞ്ഞുകൂടുമ്പോഴുമാണ്. സമയത്തിന്റെ മൂല്യം
തിരിച്ചറിയുകയും സമയം കൊല്ലികളായ അനാവശ്യ വിനോദങ്ങള്‍ക്ക്
വേണ്ടി അമിതമായി സമയം നീക്കി വെക്കാതിരിക്കാനും വിശ്വാസി പാകപ്പെടണം. സത്യത്തിലും സല്‍കര്‍മ്മങ്ങളിലുമായി ആയുസ്സിനെ ചിലവഴിക്കുന്നത് അനുഗ്രഹമായാണ് ഇസ്ലാം
കാണുന്നത്. ഒരിക്കല്‍ നബി (സ്വ) യോട് ചോദിച്ചിക്കപ്പെട്ടു. ജനങ്ങളില്‍ വെച്ച് ആരാണ്
ഏറ്റവും ശ്രേഷ്ഠന്? അപ്പോള്‍ നബി (സ്വ) പറഞ്ഞു; ''കൂടുതല്‍ക്കാലം ജീവിക്കുകയും നന്മ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍''.
അല്ലാഹു
ചെയ്തുതന്ന അനുഗ്രഹങ്ങളെ അവ നശിച്ചുപേകുന്നതിന് മുമ്പ് കൃത്യമായി ഉപയോഗപ്പെടുത്തണം
നബി (സ്വ) പറഞ്ഞു. ''അഞ്ചു ഘട്ടങ്ങള്‍ക്ക് മുമ്പായി
അഞ്ചു ഘട്ടങ്ങളെ നിങ്ങള്‍ ഉപയോഗപ്പെടുത്തികൊള്ളുക.
വാര്ദ്ധ്യക്യത്തിന് മുമ്പ് യുവത്യം, രോഗത്തിന് മുമ്പ് ആരോഗ്യം , ദാരിദ്രത്തിന് മുമ്പായി ഐശ്വര്യം , ജോലിക്ക് മുമ്പായി ഒഴിവു സമയവും മരണത്തിന് മുമ്പാഴി ജീവിതം'' (തുര്‍മുദി) .
കൂടുതല്‍
കാലം ജീവിക്കുന്നത് ഏറെ മഹത്തരമായി ഇസ്ലാം പരിഗണിക്കുന്നില്ല. ആയുസ്സിന്റെ അതിദൈര്ഘ്യത്തിനപ്പുറം
ജീവിക്കുന്ന കാലം നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങളിലായി
ചിലവഴി ക്കുകയും ആയുരാരോഗ്യം സ്രഷ്ടാവിനോടുള്ള ബാധ്യത നിറവേറ്റിയും നിശ്കള്ങ്കമായ പ്രവര്ത്തനങ്ങളിലൂടെയുമായി
ജീവിക്കുന്നവര്‍ കുറഞ്ഞ വര്‍ഷങ്ങളാണ് ജീവിക്കുന്നതെങ്കിലും അല്ലാഹുവിന്റെ മാര്‍ഗത്തിലായി
വര്‍ഷിക്കുന്ന ജീവിതങ്ങളായി പരിണമിക്കുന്നതിലൂടെ അവര്‍ വിജയികളായി തീരും. നാഥന് അനുഗ്രഹിക്കുമാറാകട്ടെ
📌മൂസാ സിനാന് കൂടത്തായി
Good
ReplyDelete