പ്രൊമോ വീഡിയോ. യൂട്യൂബ്
പുഞ്ചിരിയുടെ മഹത്വം
മനുഷ്യന് ഒരു സാമൂഹിക ജീവിയാണ്. സാമൂഹിക ജീവിതത്തില്‍ പരസ്പരം പരിഗണിച്ചും കൊണ്ടും കൊടുത്തും കഴിയേണ്ട നമുക്ക് സമൂഹത്തില്‍ എല്ലാവരും ഇഷ്ടപ്പെടുന്ന സുഗന്ധ സൂനങ്ങളാകുവാന് സാധിക്കണം.ഹുസ്നുല്‍ ഹുല്ഖിലൂടെയും ഹുസ്നുല്‍ മുആമലയിലൂടെയും ജന്നത്തുല്‍ മഅ്വയെ പുല്‍കുന്നവരില്‍ നമ്മുടെ പേരും ചേര്‍ക്കപ്പെടണം.നിങ്ങളില്‍ ഏറ്റവും ഈമാനുള്ളവര്‍ ഉത്തമ സ്വഭാവത്തിനുടമകളാണെന്ന തിരുവചനപൊരുള് ഹൃദയത്തോട് ചേര്‍ത്തുവെക്കാന്‍ നാം തയ്യാറാവേണ്ടതുണ്ട് (ഇമാം അഹ്മദ്) . ഉത്തമ സ്വഭാവ പരിപൂര്ത്തീകരണത്തിന്റെ മൂര്‍ത്തീമത്ഭാവമായി കടന്നുവന്ന അന്ത്യദൂതരുടെ ഖൈറു ഉമ്മയാവാന്‍ ഭാഗ്യം ലഭിച്ചവരാണ് നാം.സ്നേഹവും കരുണയും വാത്സല്യവും നിറഞ്ഞുനില്ക്കുന്ന ജീവിതത്തിനുടമകളാന് നമുക്ക് സാധിച്ചെങ്കില്‍ മാത്രമേ നമുക്ക് സമൂഹത്തില്‍ നിലയും വിലയുമുണ്ടാകുകയുള്ളൂ. തബസ്സും അഥവാ പുഞ്ചിരി ഒരു വികാരമാണ്. ഊര്‍വ്വര മനസ്സുകളെ അത് ഊര്ഷരമാക്കുന്നു. നമ്മുടെ വ്യക്തിത്വത്തിന്റെ വില നിര്‍ണയിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു പെരുമാറ്റ രീതിയാണ് പുഞ്ചിരിയോട് കൂടി ഇടപഴകുക എന്നത്.പുഞ്ചിരി തൂകുന്ന മുഖത്തിന് മറ്റുള്ളവരുടെ മനസ്സുകളില്‍ വലിയ സ്വാധീനം ചെലുത്താ...
Comments
Post a Comment