Zahra College of Islamic sciences/
A unit of Jamia Zahra/
Affiliated to Co ordination of Islamic Colleges/
Thangal peedika,panoor, kannur, india-670692
മുഹമ്മദ് ജനീസ് കിളിക്കോട്. വിജ്ഞാനം ഇസ്ലാമിന്റെ പ്രാണനാണ്. അതുകൊണ്ടു തന്നെ അല്ലാഹുവിന്റെ യഥാര്‍ത്ഥ ഖലീഫകളായി നമുക്ക് ഭൂമിയില്‍ ജീവിക്കണമെങ്കില്‍ വിജ്ഞാനം കൂടിയേ തീരൂ. കാട്ടാള പ്രകൃതവുമായി ജീവിക്കുന്ന മനുഷ്യന്റെ സംസ്കാര സമ്പന്നമായ യഥാര്‍ത്ഥ മനുഷ്യനിലേക്കുള്ള പ്രയാണമാണ് വിജ്ഞാനം കൊണ്ട് അര്‍ത്ഥമാക്കുന്നത്. ജ്ഞാനിയും അജ്ഞനും തുല്ല്യനല്ല എന്ന തിരിച്ചറിവ് ഖുര്‍ആന്‍ നമ്മോട് വിളിച്ചോതുന്നുണ്ട്. വിജ്ഞാനത്തില്‍ മതവും ഭൗതികവും തമ്മില്‍ വേര്‍ത്തിരിച്ച് കാണാതെ എല്ലാം അല്ലാഹുവിന്റെ പ്രകാശമാണെന്ന ബോധം നമുക്കുണ്ടാവേണ്ടതുണ്ട്. ഇസ്്ലാമിന്റെ ആധികാരിക ഗ്രന്ഥമായി ഖുര്‍ആന്‍ അവതരിച്ചപ്പോള്‍ വെറും മതഗ്രന്ഥമായിട്ടല്ല അവതീര്‍ണ്ണമായത്. അത് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളുടെ സമാഹാരമാണ്. 6000 ത്തില്‍ പരം ദൃഷ്ടാന്തങ്ങളടങ്ങിയ ഖുര്‍ആനില്‍ 1000 ത്തോളം ശാസ്ത്രവുമായി ബന്ധപ്പെട്ടതാണ്. ഉമവി ഖിലാഫത്തിന്റെ കാലഘട്ടത്തില്‍ തന്നെ ശാസ്ത്ര രംഗത്തേക്കുള്ള രംഗപ്രവേശം മുസ്ലിംകള്ക്ക് സാധിച്ചിരുന്നു. ഇതര രാഷ്ട്രങ്ങളില്‍ നിന്നും വിവിധ മേഖലകളിലെ വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ ശേഖരിക്കുകയും അത് അറബിയിലേക്ക് ഭാഷാന്തരം ചെയ്ത് ശാസ്ത്...
മനുഷ്യന് ഒരു സാമൂഹിക ജീവിയാണ്. സാമൂഹിക ജീവിതത്തില്‍ പരസ്പരം പരിഗണിച്ചും കൊണ്ടും കൊടുത്തും കഴിയേണ്ട നമുക്ക് സമൂഹത്തില്‍ എല്ലാവരും ഇഷ്ടപ്പെടുന്ന സുഗന്ധ സൂനങ്ങളാകുവാന് സാധിക്കണം.ഹുസ്നുല്‍ ഹുല്ഖിലൂടെയും ഹുസ്നുല്‍ മുആമലയിലൂടെയും ജന്നത്തുല്‍ മഅ്വയെ പുല്‍കുന്നവരില്‍ നമ്മുടെ പേരും ചേര്‍ക്കപ്പെടണം.നിങ്ങളില്‍ ഏറ്റവും ഈമാനുള്ളവര്‍ ഉത്തമ സ്വഭാവത്തിനുടമകളാണെന്ന തിരുവചനപൊരുള് ഹൃദയത്തോട് ചേര്‍ത്തുവെക്കാന്‍ നാം തയ്യാറാവേണ്ടതുണ്ട് (ഇമാം അഹ്മദ്) . ഉത്തമ സ്വഭാവ പരിപൂര്ത്തീകരണത്തിന്റെ മൂര്‍ത്തീമത്ഭാവമായി കടന്നുവന്ന അന്ത്യദൂതരുടെ ഖൈറു ഉമ്മയാവാന്‍ ഭാഗ്യം ലഭിച്ചവരാണ് നാം.സ്നേഹവും കരുണയും വാത്സല്യവും നിറഞ്ഞുനില്ക്കുന്ന ജീവിതത്തിനുടമകളാന് നമുക്ക് സാധിച്ചെങ്കില്‍ മാത്രമേ നമുക്ക് സമൂഹത്തില്‍ നിലയും വിലയുമുണ്ടാകുകയുള്ളൂ. തബസ്സും അഥവാ പുഞ്ചിരി ഒരു വികാരമാണ്. ഊര്‍വ്വര മനസ്സുകളെ അത് ഊര്ഷരമാക്കുന്നു. നമ്മുടെ വ്യക്തിത്വത്തിന്റെ വില നിര്‍ണയിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു പെരുമാറ്റ രീതിയാണ് പുഞ്ചിരിയോട് കൂടി ഇടപഴകുക എന്നത്.പുഞ്ചിരി തൂകുന്ന മുഖത്തിന് മറ്റുള്ളവരുടെ മനസ്സുകളില്‍ വലിയ സ്വാധീനം ചെലുത്താ...
ഇഷ്ട ദാസന്മാരോടുള്ള അല്ലാഹുവിന്റെ സ്നേഹ പ്രകടനം ചിലപ്പോള്‍ പരീക്ഷണം മുഖേനെയായിരിക്കും. ഏക ദൈവ വിശ്വാസത്തെ ജനസമക്ഷം സംസ്ഥാപിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ പ്രവാചകന്മാരും ഈ സ്നേഹ പ്രകടനത്തിന് പാത്രീഭൂതരായവരാണ്. ആദിമ മനുഷ്യനായ ആദം നബി(അ)മുതല്‍ അന്തിമ പ്രവാചകനായ മുഹമ്മദ് നബി(സ്വ)വരെ നീളുന്ന ഈ ശൃംഘല മറ്റു മനുഷ്യരില്‍ നിന്ന് വ്യതിരിക്തമാവാനുള്ള കാരണവും ഇതുതന്നെയാണ്. പ്രവാചകന്മാരും പണ്ഡിത സൂരികളായ പ്രപിതാക്കളും അല്ലാഹുവിന്റെ ഇഷ്ട ദാസന്മാരാണ്. അതുകൊണ്ടാണ് അല്ലാഹു അവരെ പരീക്ഷിച്ചതും ആ പരീക്ഷണങ്ങളെ അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ് എന്ന ബോധത്തോടെ അവര്‍ നേരിട്ടതും. എന്നാല്‍ , കിരാത പ്രവര്ത്തങ്ങള്ക്കൊണ്ടും ദുഷ്ചെയ്തികള്‍ കൊണ്ടും പ്രപഞ്ചനാഥന്റെ പരീക്ഷണത്തിനും കോപത്തിനും വിേധയമായവരും നിരവധിയാണ്. ബനൂ ഈസ്റാഈലും ആദ് സമൂദ് ഗോത്രങ്ങളും ഇതിനുള്ള ചില ഉദാഹരണങ്ങള്‍ മാത്രമാണ്. എന്നിരുന്നാലും , ബഹുമുഖ സമസ്യകളില്‍പ്പെട്ട് ഉലയുന്ന ആധുന...
Comments
Post a Comment